65 കാരി കഴുത്തറുത്ത നിലയില്‍ ; കൊലപാതകത്തിന് ശേഷം വീടിന് തീകൊളുത്താന്‍ ശ്രമം

65 കാരിയെ വീടിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. കൊലപാതകത്തിന് ശേഷം അക്രമികള്‍ വീടിന് തീകൊളുത്താന്‍ ശ്രമിച്ചുതായി പൊലീസിന്‍രെ കണ്ടെത്തല്‍. ഡല്‍ഹിയിലെ ബുരാരിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. രാജവതി ദേവി എന്ന 65 കാരിയെയാണ് അക്രമികള്‍ കഴുത്തറുത്ത് കൊലപ്പടുത്തിയത്.

സംഭവം നടക്കുമ്പോള്‍ താനും ഭാര്യയും അവരുടെ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് മകന്‍ പൊലീസിനോട് പറഞ്ഞു. ഇന്നലെ രാത്രി പത്ത് മണിയോടെ പുറത്തുപോയി തിരിച്ചെത്തിയ മകനും ഭാര്യയുമാണ് അമ്മയെ മരിച്ച നിലയില്‍ ആദ്യം കണ്ടത്.

സംഭവത്തില്‍ ദില്ലി പൊലീസ് കേസെടുത്തു. പ്രതിയെ പിടികൂടാന്‍ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here