കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ വിലയിരുത്തി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഗതാഗതകുരുക്ക് ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ളഎലിവേറ്റഡ് ഹൈവേ നിർമ്മാണം അറുപത് ശതമാനം പൂർത്തിയായിട്ടുണ്ടെന്ന് മന്ത്രി വിലയിരുത്തി.

2022 ഏപ്രിലിൽ പണിപൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ കഴിയുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവച്ചു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും എംഎൽഎ കടകംപള്ളി സുരേന്ദ്രൻ അടക്കം ജനപ്രതിനിധികളും മന്ത്രിക്കൊപ്പം നിർമ്മാണ സ്ഥലം സന്ദർശിച്ചു.കഴക്കൂട്ടം മുതൽ രണ്ടേ മുക്കാൽ കിലോമീറ്ററിലാണ് എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്നത്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here