ഒരു വയസുകാരിയെ മര്‍ദ്ദിച്ച സംഭവം: കുഞ്ഞിന് പാല് കൊടുക്കാന്‍ പോലും അച്ഛന്‍ സമ്മതിച്ചിരുന്നില്ലെന്ന് മുത്തശ്ശി

കണിച്ചാര്‍ ചെങ്ങോം കോളനിയില്‍ താമസിക്കുന്ന യുവതിയുടെ ഒരു വയസുള്ള പെണ്‍കുഞ്ഞിനെയാണ് രണ്ടാനച്ഛനായ രതീഷ് മര്‍ദ്ദിച്ചത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. കുട്ടിയെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചപ്പോഴാണ് വിവരം പുറത്ത് അറിഞ്ഞത്.

രതീഷ് കുഞ്ഞിന് പാല് കൊടുക്കാന്‍ പോലും സമ്മതിച്ചിരുന്നില്ലെന്ന് മുത്തശ്ശി സുലോചന ആരോപിച്ചു. കുഞ്ഞ് വീട്ടില്‍ മൂത്രമൊഴിക്കുന്നെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. രണ്ടാം വിവാഹം കഴിഞ്ഞിട്ട് ഒരു മാസമേ ആയിട്ടുള്ളു. ഇന്നലെ വൈകീട്ട് മകളെ വിളിക്കുമ്പോഴാണ് സംഭവം ഇവര്‍ അറിയുന്നത്. കുഞ്ഞിന്റെ തോളെല്ലിന് പൊട്ടലുണ്ട്.

കുഞ്ഞ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കുഞ്ഞിന്റെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു. വിശദമായ അന്വേഷണം നടത്താന്‍ കമ്മീഷന്‍ പൊലീസിന് നിര്‍ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News