മൈലാബിന്റെ ബ്രാൻഡ് അംബാസഡറായി അക്ഷയ് കുമാർ

പൂനെ ആസ്ഥാനമായുള്ള ബയോടെക്നോളജി കമ്പനിയായ മൈലാബ് ഡിസ്കവറി സൊല്യൂഷൻസ് ബോളിവുഡ് നടൻ അക്ഷയ് കുമാറിനെ പുതിയ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. കൊവിഡ്-19 സ്വന്തമായി പരിശോധിക്കുന്നതിനുള്ള കൊവിസെൽഫ് കിറ്റ് പുറത്തിറക്കി ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് കമ്പനി ബ്രാൻഡ് അംബാസഡറെ നിയമിക്കുന്നത്.

ഇന്ത്യയിൽ ആദ്യമായി വീട്ടിലിരുന്ന് കൊവിഡ് പരിശോധന നടത്തുന്നതിനുള്ള ഹോം കിറ്റ് പുറത്തിറക്കിയ സ്റ്റാർട്ട്അപ്പ് കമ്പനിയാണ് മൈലാബ്. കൊവിസെൽഫ് കിറ്റ് അടക്കമുള്ള മൈലാബ് ഉത്പന്നങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് അക്ഷയ് കുമാറുമായുള്ള പങ്കാളിത്തതിലൂടെ സാധിക്കുമെന്ന് കമ്പനി പറഞ്ഞു. ഉത്പന്നങ്ങളുടെ ഉപയോഗം, സുരക്ഷ, ഫലപ്രാപ്തി എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിൽ അക്ഷയ് സുപ്രധാന പങ്ക് വഹിക്കും. ഇതിലൂടെ കൊവിഡിനെതിരെ പോരാടാൻ ജനങ്ങളെ സജ്ജരാക്കുകയാണെന്ന് ലക്ഷ്യമെന്നും മൈലാബ് കൂട്ടിച്ചേർത്തു.

ആരോഗ്യകരമായ ജീവിതത്തിന്റെ യഥാർത്ഥ വക്താവാണ് അക്ഷയ്. മികച്ച ജീവിതശൈലി തിരഞ്ഞെടുക്കുന്നതിനുള്ള ഉത്തമ മാതൃകയാണെന്ന് അദ്ദേഹം. കൊവിഡ് പരിശോധന നടത്താൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അക്ഷയ് മികച്ച പ്രചോദനമാകുമെന്ന് ഉറപ്പുണ്ടെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) അനുമതി ലഭിച്ചതിന് ശേഷം 2021 മെയ് 20നാണ് മൈലാബ് കൊവിസെൽഫ് അവതരിപ്പിച്ചത്.

250 രൂപയാണ് ഒരു കൊവിസെൽഫ് കിറ്റിന്റെ വില. ഓൺലൈൻ വിപണികളിൽനിന്നും പ്രാദേശിക ഫാർമസികളിൽ നിന്നും കുറിപ്പടി ഇല്ലാതെ കിറ്റ് വാങ്ങാം. നിലവിലെ പരിശോധ രീതിയേക്കാൾ വളരെ സുഖകരവും ഉപയോഗിക്കാൻ എളുപ്പവുമാണ് ഈ കിറ്റുകൾ. വെറും 15 മിനിറ്റിനുള്ളിൽ പരിശോധന ഫലം ലഭിക്കുമെന്നതാണ് കൊവിസെൽഫ് കിറ്റിന്റെ ഏറ്റവും പ്രധാന ഗുണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News