
ഇന്ത്യ ഉള്‍പ്പെടെ 26 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാനിയന്ത്രണമേര്‍പ്പെടുത്തി പാകിസ്ഥാന്‍. പാകിസ്ഥാനില്‍ കൊവിഡ് കേസുകള്‍ പടരുന്നത് തടയാന്‍ പാകിസ്ഥാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് യാത്രാവിലക്കേര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളെ ‘സി കാറ്റഗറി’ യില്‍ ഉള്‍പ്പെടുത്തും.
26 രാജ്യങ്ങള്‍ക്ക് പുറമെയുള്ള മറ്റുരാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്ക് പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കുകയും ചെയ്തു. യാത്രാ തീയതി മുതല്‍ 72 മണിക്കൂറിനുള്ളിലുള്ള പിസിആര്‍ പരിശോധനാ റിപ്പോര്‍ട്ടാണ് സ്വീകരിക്കുക. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം മാത്രമേ നിയന്ത്രണമേര്‍പ്പെടുത്തിയ 26 രാജ്യങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയൂ എന്ന് രാജ്യത്തെ ദേശീയ ആരോഗ്യ സേവന മന്ത്രാലയം അറിയിച്ചു.
ഇന്ത്യ , ഇറാന്‍, ബംഗ്ലാദേശ് , ഭൂട്ടാന്‍, ഇന്തോനേഷ്യ, ഇറാഖ്, മാലിദ്വീപ്, നേപ്പാള്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ്, അര്‍ജന്റീന, ബ്രസീല്‍, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക, ടുണീഷ്യ, ബൊളീവിയ, ചിലി, കൊളംബിയ, കോസ്റ്ററിക്ക, ഡൊമിനിക്കന്‍, ഇക്വഡോര്‍, നമീബിയ, പരാഗ്വേ, പെറു, ട്രിനിഡാഡ്, ടൊബാഗോ, ഉറുഗ്വേ എന്നിവയാണ് നിയന്ത്രണമേര്‍പ്പെടുത്തിയ 26 രാജ്യങ്ങള്‍.
‘സി കാറ്റഗറി’ യിലെ രാജ്യങ്ങള്‍ക്ക് പുറമെ ബാക്കിയുള്ളവയെ ‘ബി കാറ്റഗറി’ യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലം അവതരിപ്പിക്കേണ്ടതുണ്ട്.
കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here