കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് നാളെ കിക്കോഫ്: ആദ്യ മത്സരത്തില്‍ ബ്രസീല്‍ വെനസ്വേലയെ നേരിടും

കോപ്പ അമേരിക്ക ടൂർണമെന്റിന് നാളെ പുലർച്ചെ കിക്കോഫ്.ആതിഥേയരും നിലവിലെ ജേതാക്കളുമായ ബ്രസീൽ ആദ്യ മത്സരത്തിൽ വെനസ്വേലയെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 2.30ന് ബ്രസീലിയയിലെ മാനെ ഗാരിഞ്ച സ്റ്റേഡിയത്തിലാണു മത്സരം.

രണ്ടാം മത്സരത്തിൽ കൊളംബിയ ഇക്വഡോറിനെ നേരിടും. പുലർച്ചെ 5.30നാണ് മത്സരം. അർജന്റീനയുടെ ആദ്യമത്സരം ചിലെയുമായി ജൂൺ 15നു പുലർച്ചെ രണ്ടരയ്ക്കാണ്. ഗ്രൂപ്പ് ബിയിലാണ് അർജന്റീന ടീം ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ അവസാന നിമിഷത്തിൽ മറ്റൊരു പ്രശ്‌നം ടൂർണമെന്റിനെ വലച്ചിരിക്കുകയാണ്.

ബ്രസീലിനെതിരെ ഉദ്ഘാടന മത്സരം കളിക്കേണ്ട വെനസ്വേല ടീമിലെ 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ബ്രസീലിയൻ ആരോഗ്യ മന്ത്രി അറിയിച്ചിരിക്കുകയാണ്. കൊവിഡ് പോസിറ്റീവ് ആയവരിൽ എട്ടോളം പേർ കളിക്കാരാണെന്നാണ് റിപ്പോർട്ടുകൾ.

കൊവിഡ് പോസിറ്റീവ് ആയവരെ ഒഴിവാക്കി പുതിയ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ ലാറ്റിനമേരിക്കൻ അസോസിയേഷൻ അനുവദിക്കുന്നുണ്ട്. ഈ സാഹചര്യത്തിലെ കൊവിഡ് ബാധിതരെ മാറ്റി നിർത്തി മറ്റ് താരങ്ങളുമായി വെനെസ്വേല ടീമിന് കളത്തിലിറങ്ങാൻ കഴിയും. പക്ഷേ, കൊവിഡ് ബാധിച്ച കളിക്കാരുമായി മറ്റു കളിക്കാർക്ക് സമ്ബർക്കം ഉണ്ടെങ്കിൽ അത് സ്ഥിതിഗതികൾ ഗുരുതരമാക്കും.

ലോക വ്യാപകമായി കൊവിഡ് മഹാമാരി വ്യാപിച്ചതിനെ തുടർന്ന് ഒരു വർഷം വൈകിയാണ് കോപ അമേരിക്ക ഇത്തവണ നടക്കുന്നത്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News