ഹജ്ജ് രജിസ്‌ട്രേഷൻ തുടങ്ങി; ബുധനാഴ്‍ച രാത്രി വരെ അവസരം

സൗദിയിലുള്ള വിദേശികൾക്കും സ്വദേശികൾക്കുമായി പരിമിതപ്പെടുത്തിയ ഈ വർഷത്തെ ഹജ്ജിന് രജിസ്ട്രേഷൻ ആരംഭിച്ചു. ഇന്ന് മുതൽ 23-ാം തീയതി ബുധനാഴ്ച രാത്രി 10 മണിവരെയാണ് സമയം. ഓൺലൈനായാണ് രജിസ്റ്റർ ചെയ്യേണ്ടത്. https://localhaj.haj.gov.sa/LHB എന്ന ലിങ്കിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.

18നും 65നും ഇടയിൽ പ്രായമുള്ള, കൊവിഡ് വാക്സിനേഷൻ നേടിയവർക്കാണ് അപേക്ഷിക്കാൻ അർഹത. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഹജ്ജ് ചെയ്യാത്തവരായിരിക്കണം.

വിട്ടുമാറാത്ത രോഗങ്ങളുണ്ടാവാൻ പാടില്ല. തെരഞ്ഞെടുക്കപ്പെടുന്നവർ ജൂൺ 25 വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ വീണ്ടും മന്ത്രാലയത്തിന്റെ വെബ്‍സൈറ്റ് സന്ദർശിച്ച് തങ്ങൾക്കനുയോജ്യമായ ഹജ്ജ് പാക്കേജ് തെരഞ്ഞെടുത്ത് ബുക്ക് ചെയ്യണം.

മൂന്ന് വിഭാഗം ഹജ്ജ് പാക്കേജുകളാണുള്ളത്. മിനായിലെ ടവർ ബിൽഡിങ്ങിൽ താമസസൗകര്യമുള്ള ഏറ്റവും കൂടിയ പാക്കേജിന് 16,560 റിയാലും മിനായിലെ തമ്പുകളിൽ താമസ സൗകര്യമുള്ള ബാക്കി രണ്ട് പാക്കേജുകൾക്ക് 14,381 റിയാൽ, 12,113 റിയാൽ എന്നിങ്ങനെയാണ് നിരക്ക്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here