ധാക്ക പ്രീമിയര്‍ ലീഗ് അമ്പയര്‍മാര്‍ക്ക് മര്‍ദ്ദനം

ധാക്ക പ്രീമിയര്‍ ലീഗ് മാച്ച് ഒഫീഷ്യലുകള്‍ക്ക് മര്‍ദ്ദനം. ബംഗ്ലാദേശിലെ ക്രിര ശിഖയിലേക്ക് പോവുകയായിരുന്ന 8 മാച്ച് ഒഫീഷ്യലുകള്‍ക്കാണ് മര്‍ദ്ദനമേറ്റത്. പൊലീസും വസ്ത്രക്കച്ചവടക്കാരും തമ്മില്‍ നടന്ന ഒരു കലഹത്തില്‍ പെട്ടതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. 6 അമ്പയര്‍മാരും രണ്ട് മാച്ച് റഫറിമാരും മര്‍ദ്ദനം ഏറ്റവരില്‍ പെടുന്നു.

അമ്പയര്‍മാരായ സൈഫുദ്ദീന്‍, അബ്ദുല്ല അല്‍ മോടിന്‍, തന്‍വീര്‍ അഹ്മദ്, ഇമ്രാന്‍ പര്‍വേസ്, സൊഹ്‌റാബ് ഹൊസൈന്‍, ബറകത്തുല്ല ടര്‍ക്കി എന്നിവരും മാച്ച് റഫറിമാരായ ആദില്‍ അഹ്മദ്, ദേബ്രദത്ത പോള്‍ എന്നിവരുമാണ് മര്‍ദ്ദനത്തിനിരയായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും അക്രമികള്‍ തകര്‍ത്തു. പ്രതിഷേധക്കാര്‍ 20 മിനിട്ടോളം ഈ കാര്‍ തടഞ്ഞുനിര്‍ത്തിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അതിക്രമത്തിനിരയായ മാച്ച് ഒഫീഷ്യലുകള്‍ സ്റ്റേഡിയത്തിലെത്തി അര മണിക്കൂര്‍ വൈകി മത്സരം ആരംഭിച്ചു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here