കോട്ടയത്ത് ഒരാഴ്ചത്തേക്കുള്ള വാക്സിന്‍ രജിസ്ട്രേഷനെന്ന് പ്രചാരണം; സന്ദേശം വ്യാജമെന്ന് കളക്ടര്‍

ജില്ലയില്‍ കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ സംബന്ധിച്ച് നടക്കുന്ന വ്യാജപ്രചാരണം തള്ളി കളക്ടര്‍ എം അഞ്ജന ഐ എ എസ്. ഞായറാഴ്ച ഉച്ചയോടെ ജില്ലയില്‍ ഒരാഴ്ചത്തേക്കുള്ള വാക്സിന്‍ രജിസ്ട്രേഷന്‍ ആരംഭിക്കുമെന്ന സോഷ്യല്‍ മീഡിയ സന്ദേശം വ്യാജമാണെന്ന് കളക്ടര്‍ സ്ഥിരീകരിച്ചു.

വാക്സിനേഷന്റെ തലേദിവസം രാത്രി ഏഴു മുതല്‍ ബുക്കിംഗ് നടത്തുന്ന സംവിധാനമാണ് ജില്ലയില്‍ തുടരുന്നതെന്നും കളക്ടര്‍ വ്യക്തമാക്കി. വാക്സിന്‍ ലഭ്യത അനുസരിച്ചാണ് ഓരോദിവസവും ഷെഡ്യൂളിംഗ് നടത്തുന്നത്. ഇതനുസരിച്ച് വാക്സിന്‍ കേന്ദ്രങ്ങളുടെ പട്ടിക ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഔദ്യോഗിക അറിയിപ്പായി മുന്‍കൂട്ടി നല്‍കാറുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എം അഞ്ജന ഐ എ എസ് മുന്നറിയിപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News