ഇന്ധനവില വര്‍ധന: ഇടത് പാര്‍ട്ടികള്‍ ദേശീയ പ്രക്ഷോഭത്തിലേക്ക്

രാജ്യത്തെ ഇന്ധനവില വര്‍ധനവിനെതിരെ ഇടത് പാര്‍ട്ടികള്‍ ദേശീയ പ്രക്ഷോഭത്തിലേക്ക് .അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കണമെന്നതടക്കം,വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ദേശീയ പ്രക്ഷോഭം. ഇതിന്റെ ഭാഗമായി ഈമാസം 16 മുതൽ 30വരെ പ്രതിഷേധ പരിപാടികൾ നടത്തും. സംസ്ഥാനതല പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം.

കൊവിഡ് ആഘാതത്തിൽ ജനങ്ങൾക്ക് കൈത്താങ്ങാകേണ്ട കേന്ദ്ര സർക്കാർ ഇന്ധനവില അടിക്കടി വർധിപ്പിച്ച്‌ ജനജീവിതം കൂടുതൽ ദുസഹമാക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായ ദേശ വ്യാപക പ്രതിഷേധമെന്ന് ഇടത് പാർട്ടികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

സാന്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, തുടങ്ങിയ ഗുരുതര പ്രതിസന്ധികളിലൂടെ രാജ്യം കടന്നു പോകവെയാണ് കൂടുതൽ ദുരിതം സൃഷ്ടിക്കുന്ന കേന്ദ്ര സർക്കാർ സമീപനമെന്ന് ഇടത് പാർട്ടികൾ ചൂണ്ടിക്കാട്ടുന്നു.

അവശ്യ മരുന്നുകളുടെയും അവശ്യസാധനങ്ങളുടെയും വില നിയന്ത്രിക്കണം, അഞ്ച് കിലോ ഭക്ഷ്യധാന്യ കിറ്റിന് പകരം 10 കിലോ കിറ്റ് നൽകുക, കരിഞ്ചന്ത തടയുക, ആദായ നികുതി പരിധിയിൽപ്പെടാത്തവർക്ക് 7500 രൂപ നേരിട്ട് നൽകുക, തുടങ്ങിയ ആവശ്യങ്ങളും ദേശ വ്യാപക പ്രക്ഷോഭത്തിന്റെ മുദ്രാവാക്യമാണ്.

സിപിഐഎം, സിപിഐ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക്, സിപിഐഎംഎൽ എന്നീ പാർട്ടികളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും സമരമെന്ന് സംയുക്ത പ്രസ്താവനയില്‍ പാര്‍ട്ടികള്‍ വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News