കെടിഡിസിയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം നവീകരിക്കുന്നു: നവീകരിച്ച ഓണ്‍ലൈന്‍ ബുക്കിംഗ് ഈ മാസം പ്രവര്‍ത്തന സജ്ജമാകും

കെടിഡിസിയുടെ ഓൺലൈൻ ബുക്കിംഗ് സംവിധാനം നവീകരിക്കുന്നു.നവീകരിച്ച ഓൺലൈൻ ബുക്കിംഗ് ഈ മാസം പ്രവർത്തന സജ്ജമാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. അന്തർദേശീയ- ആഭ്യന്തര ടൂറിസ്റ്റുകൾക്ക് കൂടുതൽ വേഗത്തിലും ഫലപ്രദമായും കെടിഡിസി ഹോട്ടലുകൾ ബുക്ക് ചെയ്യാൻ സഹായിക്കുന്ന ചാനൽ മാനേജർ സോഫ്റ്റ്‌വെയർ സംവിധാനമാണ് തയ്യാറാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കെടിഡിസി ഹോട്ടലുകളെ ആഗോള വിനോദസഞ്ചാര നെറ്റ്‌വർക്ക്‌
ഭാഗമാകുന്നതിന്റെ ആദ്യപടിയാണ് ഇത്. ലോകത്തിലെ പ്രശസ്ത സഞ്ചാര പോർട്ടലുകൾ ആയ ബുക്കിംഗ് ഡോട്ട് കോം ,അഗോഡ, ഇന്ത്യയിലെ പ്രമുഖ പോർട്ടലുകൾ ആയ മെയ്ക്ക് മൈ ട്രിപ്പ്, ഗോഐബിബോ, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആർസിടിസി എന്നിവയുടെ ബുക്കിംഗ് പോർട്ടലിൽ നിന്നും തത്സമയം കെടിഡിസി ഹോട്ടലുകളിൽ ബുക്ക് ചെയ്യുന്നത് വേണ്ടിയാണ് ചാനൽ മാനേജർ സോഫ്റ്റ്‌വെയർ സംവിധാനം.

തിരുവനന്തപുരത്തെ ഗ്രാൻഡ് ചൈത്രം ഹോട്ടലിൽ ആകും ആദ്യമായി ഈ സംവിധാനം നടപ്പിലാക്കുകയെന്ന് അദ്ദേഹം പറഞ്ഞു.കൊവിഡിന്റെ രണ്ടാം തരംഗം പിന്നിടുന്പോൾ സംസ്ഥാനത്തെ ടൂറിസം മേഖലയെ സജീവമാക്കാനും ആകർഷകമാക്കാനും വ്യത്യസ്ത പരിപാടികളാണ് കെ ടി ഡി സി തയ്യാറാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News