പ്രധാനമന്ത്രിപദത്തില്‍ നിന്ന് ബെഞ്ചമിന്‍ നെതന്യാഹു പടിയിറങ്ങുന്നു

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പുറത്തേക്ക്.വിശ്വാസ വോട്ടെടുപ്പിന് മുമ്പ് നെതന്യാഹു പരാജയം സമ്മതിച്ചു. ഇതുസംബന്ധിച്ച് ട്വിറ്ററിലും ഫേസ്ബുക്കിലും അദ്ദേഹം നന്ദിയറിച്ച് രംഗത്തെത്തി.ഇസ്രയേലില്‍ പുതിയ മന്ത്രിസഭ ഇന്ന് വിശ്വാസ വോട്ടെടുപ്പ് തേടും. ഇതോടെ പ്രധാനമന്ത്രി പദം ഉറപ്പിച്ചിരിക്കുകയാണ് നഫ്താലി ബെന്നറ്റ്.

തീവ്ര ജൂതമതവാദിയായ നഫ്താലി ബെന്നറ്റ് നേരത്തെ പ്രതിരോധ വകുപ്പിലടക്കം നിരവധി പദവികൾ വഹിച്ചിട്ടുള്ള വ്യക്തിയാണ്. എട്ട് പ്രതിപക്ഷ കക്ഷികൾ ചേർന്നുള്ള സഖ്യമാണ് അധികാരത്തിലേറുന്നത്. അതിനാൽ പ്രധാനമന്ത്രി പദവി പങ്കിടാനാണ് തീരുമാനം.

ബെന്നറ്റിന് ശേഷം രണ്ടാം ടേമിൽ മുൻ പ്രതിപക്ഷ നേതാവായിരുന്ന യെർ ലാപിഡ് പ്രധാനമന്ത്രിയാകും. ഇതോടെ 12 വർഷം നീണ്ടുനിന്ന ബെഞ്ചമിൻ നെതന്യാഹു യുഗത്തിന് ഇസ്രയേലില്‍ തിരശ്ശീലവീഴുകയാണ്.കഴിഞ്ഞ രണ്ട് വർഷത്തിനിടെ നാല് തെരഞ്ഞെടുപ്പുകളാണ് ഇസ്രയേലില്‍ നടന്നത്.

മാർച്ചിൽ നടന്ന അവസാന തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും സഖ്യത്തിനും ഭൂരിപക്ഷം നേടാനായതോടെയാണു നെതന്യാഹുവിനെ പുറത്താക്കാൻ പ്രതിപക്ഷ പാർട്ടികൾ സഖ്യം ചേർന്നത്.ഈ സഖ്യത്തിൽ ഇടതുപക്ഷവും വലതുപക്ഷവും തീവ്ര മതവാദികളും മതേതരവാദികളുമുണ്ട്.

സഖ്യത്തിലെ പാർട്ടികളിൽ ചിലർ സ്വതന്ത്ര പലസ്തീനെ പിന്തുണക്കുന്നവരും മറ്റു ചിലർ അതിശക്തമായി എതിർക്കുന്നവരുമാണ്.കഴിഞ്ഞ മാർച്ചിൽ നടന്ന വോട്ടെടുപ്പിൽ നെതന്യാഹുവിന്റെ ലികുഡ് പാർട്ടിക്ക് ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിച്ചെങ്കിലും സർക്കാർ രൂപീകരിക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു. തുടർന്ന് ആകെയുള്ള 120 സീറ്റിൽ 61 സീറ്റുകൾ നേടിയ ലികുഡ് പാർട്ടി താൽക്കാലിക സർക്കാർ രൂപീകരിക്കുകയായിരുന്നു.

1996 മുതൽ 1999 വരെയും പിന്നീട് 2009 മുതലും ഇസ്രയേലിന്‍റെ പ്രധാനമന്ത്രിയായി തുടർന്ന നെതന്യാഹു രണ്ട് വർഷത്തിനുള്ളിൽ നേരിടുന്ന നാലാമത്തെ തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News