ബേപ്പൂര്‍ തുറമുഖത്തെ ഒഴിവാക്കരുത്: എ എം ആരിഫ് എം പി

ബേപ്പൂര്‍ തുറമുഖത്തെ ഒഴിവാക്കി ലക്ഷദ്വീപിലേയ്ക്കുള്ള ചരക്കുനീക്കം പൂര്‍ണ്ണമായും മംഗലാപുരം തുറമുഖത്തേയ്ക്ക് മാറ്റാനുള്ള തീരുമാനം പിന്‍ വലിക്കണമെന്ന് എ എം ആരിഫ് എം പി ആവശ്യപ്പെട്ടു. ലക്ഷദ്വീപ് ജനതയ്ക്ക് കേരളത്തോടുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന രണ്ട് തുറമുഖങ്ങളാണ് ബേപ്പൂരും കൊച്ചിയും.

ചരക്കു നീക്കം സുഗമമാക്കുന്നതിന് ബേപ്പൂര്‍ തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തുടര്‍ന്നുവരവെ, ബേപ്പൂര്‍ തുറമുഖത്തു നിന്നും അസിസ്റ്റന്റ് ഡയറക്ടര്‍ അടക്കം ആറ് ഉദ്യോഗസ്ഥരെ മംഗലാപുരത്തേയ്ക്ക് മാറ്റി നിയമിച്ച നടപടി റദ്ദാക്കി നിലവിലെ സ്ഥിതി തുടരാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ച കത്തില്‍ എം പി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News