സന്തോഷ വാർത്ത: കൊ​വി​ഡ് വാ​ക്സി​ന്‍ ഇനി മുതൽ വീ​ട്ടി​ലെ​ത്തി​ക്കും

കൊവി​ഡ് വാ​ക്സി​ൻ വീ​ട്ടി​ലെ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യു​മാ​യി രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​നീ​ർ. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് വാ​ക്സി​ൻ വീ​ട്ടി​ലെ​ത്തി​ക്കു​ന്ന പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​നാ​യി മൂ​ന്ന് പ്ര​ത്യേ​ക വാ​നു​ക​ൾ സ​ജ്ജ​മാ​ക്കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ ന​മി​ത മേ​ത്ത അ​റി​യി​ച്ചു.

ഹെ​ൽ​പ് ലൈ​നി​ലൂ​ടെ​യും മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ​യും ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ൻറെ മു​റ​യ്ക്കാ​വും വാ​ക്സി​ൻ വി​ത​ര​ണ​ത്തി​നാ​യു​ള്ള മൊ​ബൈ​ൽ യൂ​ണി​റ്റ് ഓ​രോ സ്ഥ​ല​ത്തു​മെ​ത്തു​ക.

മൊ​ബൈ​ൽ യൂ​ണി​റ്റ് എ​ത്ത​ണ​മെ​ങ്കി​ൽ ഓ​രോ സ്ഥ​ല​ത്തും കു​റ​ഞ്ഞ​ത് പ​ത്ത് പേ​രെ​ങ്കി​ലും ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 45 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കും അ​തി​നു ശേ​ഷം 45 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്കും വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യാ​നാ​ണ് പ​ദ്ധ​തി.

ശ​നി​യാ​ഴ്ച തു​ട​ങ്ങി​യ പ​ദ്ധ​തി​യി​ലൂ​ടെ ആ​ദ്യ ദി​വ​സം ത​ന്നെ 367 പേ​ർ​ക്ക് വാ​ക്സി​ൻ ല​ഭ്യ​മാ​ക്കി​യ​താ​യി പ​ദ്ധ​തി​യു​ടെ മേ​ൽ​നോ​ട്ട ചു​മ​ത​ല​യു​ള്ള ഡോ. ​നി​കി​ത സ​ഹ​റ​ൻ പ​റ​ഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News