ജൂണ്‍ 15 മുതല്‍ സ്പുട്നിക് വാക്സിന്‍ ദില്ലിയില്‍ ലഭ്യമാകും

റഷ്യയുടെ സ്പുട്നിക് V കൊവിഡ് വാക്സിൻ ജൂൺ 15 മുതൽ ദില്ലിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ ലഭ്യമാകുമെന്ന് റിപ്പോർട്ട്. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിലനിർണയ ഷെഡ്യൂൾ അനുസരിച്ച്‌ സ്വകാര്യ ആശുപത്രികളിൽ സ്പുട്നിക്കിൻറെ ഒരു ഡോസിന് 1,145 ഡോളർ വില നിശ്ചയിച്ചിട്ടുണ്ട്.

അപ്പോളോ ഹോസ്പിറ്റലും ഡോ. ​​റെഡ്ഡീസ് ലബോറട്ടറിയും സ്പുട്‌നിക് വാക്സിൻറെ ആദ്യ ഘട്ട വിതരണം മേയ് 17ന് ഹൈദരാബാദിലും മേയ് 18ന് വിശാഖപട്ടണത്തും ആരംഭിച്ചിരുന്നു. അപ്പോളോ ഹോസ്പിറ്റലുകൾക്ക് പുറമേ കോണ്ടിനെൻറൽ ഹൈദരാബാദിലെ ഹോസ്പിറ്റലുകളിലും വാക്സിൻ ലഭ്യമാണ്.

സ്പുട്നിക്കിൻറെ ഇന്ത്യയിലെ നിർമാണ-വിതരണാവകാശം നേടിയിട്ടുള്ളത് ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ്. ഡോ. റെഡ്ഡീസിന് വേണ്ടി കർണാടകയിലെ ശിൽപ ബയോളജിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് (എസ്.ബി.പി.എൽ) എന്ന സ്ഥാപനമാണ് വാക്സിൻ നിർമ്മിക്കുന്നത്.

വർഷത്തിനുള്ളിൽ അഞ്ചു കോടി ഡോസ് വാക്‌സിൻ ഉൽപാദിപ്പിക്കാനാണ് ശിൽപ ബയോളജിക്കൽസിൻറെ തീരുമാനം. മേയ് 14ന് സ്പുട്നിക് വാക്സിൻറെ വിതരണം ഇന്ത്യയിൽ ആരംഭിച്ചിരുന്നു. വാക്സിൻറെ വാണിജ്യപരമായ വിതരണം ജൂണിൽ ആരംഭിക്കാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News