ഐ സി സി ടെസ്റ്റ് റാങ്കിംഗ്: ഇന്ത്യയെ മറികടന്ന് ന്യൂസീലന്‍ഡ് ഒന്നാമത്

ഐ സി സി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി ന്യൂസീലന്‍ഡ്. ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയത്തോടെയാണ് കിവീസ് ഇന്ത്യയെ മറികടന്ന് ഒന്നാമതെത്തിയത്. നിലവില്‍ ന്യൂസീലന്‍ഡിന്റെ റേറ്റിംഗ് 123 ആണ്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് 121 ആണ് റേറ്റിംഗ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനെ കീഴ്‌പ്പെടുത്താനായാല്‍ ഇന്ത്യക്ക് വീണ്ടും ഒന്നാമതെത്താം.

രണ്ടാം മത്സരത്തില്‍ 8 വിക്കറ്റിന് ഇംഗ്ലണ്ടിനെ തകര്‍ത്താണ് ന്യൂസീലന്‍ഡ് പരമ്പര സ്വന്തമാക്കിയത്. ആദ്യ മത്സരം സമനില ആയിരുന്നു. രണ്ട് ഇന്നിംഗ്‌സിലുമായി 6 വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെന്റിയാണ് കളിയിലെ താരം. ഡോമിനിക് കോണ്‍വേ, റോറി ബേണ്‍സ് എന്നിവര്‍ മാന്‍ ഓഫ് ദി സീരീസ് പങ്കിട്ടു.

അതേസമയം, ജൂണ്‍ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം. ജൂണ്‍ 23 റിസര്‍വ് ഡേ ആയിരിക്കും. കളി സമനിലയില്‍ പിരിഞ്ഞാല്‍ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും. ഗ്രേഡ് 1 ഡ്യൂക്ക് ബോളാണ് മത്സരത്തിന് ഉപയോഗിക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകള്‍ ടീം ഇന്ത്യ കളിക്കും. ട്രെന്‍ഡ് ബ്രിഡ്ജില്‍ ഓഗസ്റ്റ് നാലിനാണ് ആദ്യ മത്സരം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇംഗ്ലണ്ട് പരമ്പരയ്ക്കുമായി സമാന സ്‌ക്വാഡിനെയാണ് ബി സി സി ഐ അയക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News