തമിഴ്‌നാട് തീരത്ത് അതീവ സുരക്ഷാ നിര്‍ദേശം: ആയുധവുമായി ബോട്ട് എത്തുന്നുവെന്ന് രഹസ്യവിവരം

തമിഴ്‌നാട് തീരത്ത് അതീവ സുരക്ഷാ നിർദേശം.ശ്രീലങ്കയിൽ നിന്ന് ആയുധങ്ങളുമായുള്ള ബോട്ട് രാമേശ്വരം തീരത്തേക്ക് തിരിച്ചുവെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കോസ്റ്റ് ഗാർഡും നിരീക്ഷണം ശക്തമാക്കി. വിവരം കേരളത്തിന് കൂടി കൈമാറിയെന്ന് തമിഴ്‌നാട് പൊലീസ് അറിയിച്ചു.

കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം, ചെന്നൈ എന്നിവിടങ്ങളിലെ തീരപ്രദേശത്താണ് സായുധരായ സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുന്നത്. ശ്രീലങ്കയിൽ നിന്ന് ചില ബോട്ടുകൾ ആയുധങ്ങളുമായി രാമേശ്വരം തീരത്തേക്ക് തിരിച്ചു എന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച രഹസ്യ വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയത്.

ചില ആളുകളെ ഇന്ത്യൻ തീരത്ത് നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു. ശ്രീലങ്കയിൽ നിന്നുള്ള അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘമായിരുന്നു അതിൽ ഒന്ന്. മറ്റൊന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here