പ്രളയഫണ്ട് തിരിമറി വിവാദം: ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്ഡിപിഐ

പ്രളയഫണ്ട് തിരിമറി വിവാദത്തിൽ മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി എസ്ഡിപിഐ. വിവാദത്തെത്തുടർന്ന് ജനങ്ങൾക്കിടയിൽ ലീഗിനുണ്ടായിരുന്ന വിശ്വാസ്യത നഷ്ടമായെന്ന് എസ്ഡിപിഐ വ്യക്തമാക്കി.

2018ലെ പ്രളയത്തിൽ ദുരിതമനുഭവിച്ചവർക്ക് വിതരണം ചെയ്യാനായി ലീഗ് സംസ്ഥാന കമ്മറ്റി നൽകിയ 11.5 ലക്ഷം രൂപ പ്രാദേശിക നേതാക്കൾ വകമാറ്റിയെന്ന വെളിപ്പെടുത്തൽ അത്യന്തം ഗൗരവപൂർവ്വം കാണേണ്ടതാണെന്ന് എസ്ഡിപിഐ പറഞ്ഞു.

പ്രളയഫണ്ട് തട്ടിപ്പിനെ തുടർന്ന് ലീഗിന് പൊതുസമൂഹത്തിലുണ്ടായിരുന്ന അംഗീകാരം നഷ്ടമായെന്ന് എസ്ഡിപിഐ പറയുന്നു. 11 ലക്ഷം രൂപയിൽ ഏഴ് ലക്ഷവും പ്രാദേശിക നേതാക്കൾ സ്വന്തം ബന്ധുക്കൾക്കാണ് നൽകിയതെന്ന ആരോപണത്തിന് ലീഗ് മറുപടി പറയണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.

കത്വ പെൺകുട്ടിയുടെ കുടുംബത്തിന് നൽകാനായി സമാഹരിച്ച തുകയിൽ യൂത്ത് ലീഗ് തിരിമറി നടത്തിയെന്ന് മുൻപ് ആരോപണം ഉണ്ടായിരുന്നു. അതിന് പിന്നാലെ പ്രളയ ഫണ്ട് തട്ടിപ്പ് കൂടി പുറത്തുവന്നതോടെയാണ് പരസ്യമായ എതിർപ്പുമായി എസ്ഡിപിഐ രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel