രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു: ദില്ലിയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം തമിഴ് നാട്ടിൽ 14,016 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 267 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തു.

കർണാടകയിൽ 7810 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തത്,125 മരണവും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ 10,442 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 483 മരണങ്ങളും മഹാരാഷ്ട്രയിൽ റിപ്പോർട്ട്‌ ചെയ്തു.മഹാരാഷ്ട്രയിലെ രോഗമുക്തി നിരക്ക് 95.44% മായി ഉയർന്നു.

ദില്ലിയിൽ 255 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തത്. ദില്ലിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.35% മായി കുറഞ്ഞു.ഇതോടെ ദില്ലിയിലെ ആക്റ്റീവ് കേസുകൾ 3466 ആയി.

തുടർച്ചയായ 21-ാം ദിവസവും രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 10%ത്തിൽ താഴെയാണെന്നും കേന്ദ്രം അറിയിച്ചു. രാജ്യത്ത് ഏറ്റവും ഉയർന്ന കൊവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്ത മെയ്‌ 7 ലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതിദിന കേസുകൾ 79% മായി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കൊവിഡ് കേസുകൾ കുത്തനെ കുറയുന്ന പശ്ചാത്തലത്തിൽ ദില്ലിയിൽ കൂടുതൽ ലോക്ക്ഡൌൺ ഇളവുകൾ പ്രഖ്യാപിച്ചു. ഇന്ന് മുതൽ എല്ലാ മാർക്കറ്റുകളും ദില്ലിയിൽ തുറക്കും. ഹോട്ടലുകളിൽ 50%പേർക്ക് പ്രവേശനം നൽകി പ്രവർത്തനം ആരംഭിക്കാം.

പ്രാർത്ഥനാലയങ്ങൾ തുറന്ന് പ്രവർത്തിക്കും. എന്നാൽ സ്വിമ്മിങ് പൂൾ, ജിം, യോഗങ്ങൾ ഉള്‍പ്പെടെ ഉള്ളവയ്ക്ക് വിലക്കുണ്ട്. അതേ സമയം കൊവിഡ് പശ്ചാത്തലത്തിൽ ഗോവയിലേ ലോക്ഡൗൺ ജൂൺ 21 വരെ നീട്ടി.സംസ്ഥാനങ്ങളുടെ പക്കൽ നിലവിൽ 1.53 കോടി വാക്‌സിൻ ഡോസുകൾ നിലവിലുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി.

3 ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്ക് 4 ലക്ഷം വാക്‌സിൻ ഡോസുകൾ കൂടി വിതരണം ചെയ്യുമെന്നും കേന്ദ്രം അറിയിച്ചു.നിലവിൽ 25 കോടിയിലേറെ ഡോസാണ് രാജ്യത്ത് വിതരണം ചെയ്തത്.പുതിയ വാക്‌സിൻ നയപ്രകാരം കൊവിഡ് വാക്സിനുകൾ വാങ്ങുന്നതിൽ വ്യക്തതയില്ലെന്ന് സ്വകാര്യ ആശുപത്രികൾ അറിയിച്ചു. വാക്‌സിനുകൾ വാങ്ങാൻ ഏക ജാലക സംവിധാനം സർക്കാർ ഒരുക്കണമെന്ന് സ്വകാര്യ ആശുപത്രികൾ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News