ഫ്രഞ്ച് ഓപ്പണ്‍ കിരീടം ജോക്കോവിച്ചിന്

റോളണ്ട് ഗാരോസില്‍ ജോക്കോവിച്ചിനു കിരീടം. പിന്നില്‍ നിന്ന് തിരിച്ചടിച്ചാണ് ലോക ഒന്നാം നമ്പര്‍ താരം ഗ്രീക്ക് താരത്തിന്റെ വെല്ലുവിളി മറികടന്നത്. സ്‌കോര്‍ (6)67 26 63 62 64. ഇതോടെ 19 ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടങ്ങളിലേക്കും ജോക്കോവിച്ച് എത്തി. 20 വീതം ഗ്രാന്‍ഡ് സ്ലാമുകള്‍ നേടിയ റാഫേല്‍ നദാലും റോജര്‍ ഫെഡററുമാണ് ഇനി ജോക്കോവിച്ചിനു മുന്നിലുള്ളത്.

ടൈ ബ്രേക്കറില്‍ ആദ്യ സെറ്റ് നേടിയ സിറ്റ്‌സിപാസ് അനായാസം രണ്ടാം സെറ്റും നേടിയതോടെ ഒരു അട്ടിമറി മണത്തു. പക്ഷേ, മൂന്നാം സെറ്റ് മുതല്‍ തിരിച്ചടിച്ച ജോക്കോവിച്ച് ലോക ഒന്നാം നമ്പര്‍ താരമെന്ന പദവി ഊട്ടിയുറപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. നീണ്ട മത്സരത്തിന്റെ അവസാനത്തേക്കു വരെ ഊര്‍ജ്ജം സംഭരിച്ചുവച്ച ജോക്കോവിച്ച് അവിടെയാണ് സിറ്റ്‌സിപാസിനെ പൂര്‍ണമായും കീഴടക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News