ലൈംഗികാതിക്രമ പരാതി; ആള്‍ദൈവം ഗുരു ശിവ്ശങ്കര്‍ ബാബക്കെതിരെ കേസ്

തമിഴ്നാട്ടിലെ കേളമ്പാക്കത്തെ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഗുരു ശിവ്ശങ്കര്‍ ബാബക്കെതിരെ കേസ്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളടക്കം 13 പേരാണ് പരാതി നല്‍കിയിട്ടുള്ളത്. സുശീല്‍ ഹരി ഇന്റര്‍നാഷണല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍.

ഇയാള്‍ക്കെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും വിദ്യാര്‍ത്ഥികള്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. തെളിവുകള്‍ സഹിതമാണ് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്ക് മുന്‍പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇയാള്‍ ഹാജരായിരുന്നില്ല.

ബാബയ്ക്കെതിരെയുള്ള കേസ് സര്‍ക്കാര്‍ സി ബി സി ഐ ഡിയ്ക്ക് കൈമാറിയിരിക്കുകയാണ്. അതേസമയം ഇയാള്‍ ഒളിവിലാണ്. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലാണെന്നാണ് ശിവ്ശങ്കര്‍ ബാബയുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ശ്രീകൃഷ്ണന്റെ അവതാരമെന്ന് പ്രഖ്യാപിച്ച ബാബ വിദ്യാര്‍ഥിനികളെ ‘ഗോപിക’മാരെന്ന് പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുട്ടികള്‍ ഉന്നയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here