പത്തനംതിട്ട തറയിൽ തട്ടിപ്പ് കേസ് : സ്ഥാപന ഉടമയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

പത്തനംതിട്ട തറയിൽ തട്ടിപ്പ് കേസില്‍ സ്ഥാപന ഉടമയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. കേസ് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കും.

ഉടമ സജിയുടെ സ്വകാര്യ ബാങ്കിലെ നിക്ഷേപ വിവരങ്ങൾ പൊലീസ് കണ്ടെത്തി. സ്വകാര്യ ബാങ്കിലെ പാസ് ബുക്ക് അടക്കമുള്ള തെളിവുകൾ സ്ഥാപനത്തിൽ നിന്നും പൊലീസിന് ലഭിച്ചു.സ്വർണ ഉരുപ്പടികൾ വകമാറ്റിയ സ്വകാര്യ ബാങ്കിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടും.

സമ്മർദ്ദം ചെലുത്തി നിക്ഷേപം നടത്താൻ ഉടമ പ്രേരിപ്പിച്ചതായാണ് ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. സ്ഥാപനത്തിൻ്റെ ലോക്കറുകൾ കാലിയായ നിലയിലാണ് കണ്ടെത്തിയത്. ആദ്യഘട്ടപരിശോധനകൾക്കു ശേഷം പൊലീസ് സ്ഥാപന ഓഫീസുകൾ പൂട്ടി സീൽ ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News