വയനാട് പനമരം ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണം പ്രതികളിലേക്കെത്തിയതായി സൂചന

വയനാട് പനമരം ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണം പ്രതികളിലേക്കെത്തിയതായി സൂചന. ഞായറാഴ്ച ചിലരെ ചോദ്യം ചെയ്ത് വിട്ടയച്ചു. കൊലപാതകം ആസൂത്രിതമാണെന്ന നിഗമനത്തിലാണ് പൊലീസ്.

അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ട് പോവുന്നതായി അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന മാനന്തവാടി ഡിവൈഎസ്പി എ പി ചന്ദ്രന്‍ പറഞ്ഞു. ബന്ധുക്കളും അയല്‍വാസികളുമുള്‍പ്പെടെയുള്ളവരില്‍ നിന്നും മൊഴിയെടുത്തു. അടുത്ത ദിവസങ്ങളിലും ഇത് തുടരും. സൈബര്‍സെല്ലിന്റെയടക്കം സഹായത്തോടെയാണ് അന്വേഷണം.

കൊലപാതകം നടക്കുന്നതിന് മുമ്പ് സംഭവം നടന്ന പ്രദേശത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുമെല്ലാം അന്വേഷണം നടക്കുന്നുണ്ട്. ശാസ്ത്രീയ തെളിവുകളുടെ പരിശോധനയും പുരോഗമിക്കുന്നു. വിവിധ ഗ്രൂപ്പുകളായാണ് അന്വേഷണം.

വ്യഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊല നടന്നത്. താഴെനെല്ലിയമ്പം പത്മാലയത്തില്‍ കേശവനും ഭാര്യ പത്മാവതിയുമാണ് മുഖം മൂടിധാരികളുടെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. പത്മാവതിയുടെ നിലവിളികേട്ട് ബന്ധുക്കളും അയല്‍വാസികളും എത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.

മോഷണ ശ്രമമാണെന്ന് ആദ്യം സംശയിച്ചെങ്കിലും തെളിവുകള്‍ ആസൂത്രിത കൊലപാതമെന്ന നിലയിലേക്കാണ് നയിക്കുന്നത്. ജില്ലക്കകത്തും പുറത്തുമുള്ള ക്രിമിനല്‍ പശ്ചാത്തലമുള്ളവരില്‍ ചിലരേയും പോലീസ് വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ അന്വേഷണം സംബന്ധിച്ച് ചില നിര്‍ണ്ണായക വിവരങ്ങള്‍ ലഭ്യമാവുമെന്നാണ് പൊലീസ് നല്‍കുന്ന സൂചനകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News