കുട്ടികള്‍ക്കായി നിര്‍മിച്ച ഒരു ഗാനത്തെ പരിപയപ്പെടാം.കുട്ടികളിലെ കൗമാരത്തിലെ അനാരോഗ്യ ശീലത്തിനെതിരെയും, നല്ല ഭക്ഷണ രീതിയെയും കുറിച്ചുള്ള സന്ദേശമാണ് ‘നാട്ടു മധുരം’ എന്ന പാട്ട് പങ്കുവെക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കീഴില്‍ കോഴിക്കോട് കൗമാര ആരോഗ്യ പദ്ധതി ജില്ലാ യൂണിറ്റാണ് ഗാനം നിര്‍മിച്ചിരിക്കുന്നത്.
മഹാമാരിക്കാലത്ത് കുട്ടികളുടെ അരോഗ്യ ശീലങ്ങളെക്കുറിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കുന്നതാണ് ‘നാട്ടു മധുരം’ എന്ന ഗാനം . പേരു പോലെ തന്നെ നാട്ടിന്‍ പുറത്തെ ഗ്രാമീണതയെ മനോഹരമായി അവതരിപ്പിച്ചാണ് പാട്ട് തയ്യാറാക്കിയിരിക്കുന്നത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ വീടുകളില്‍ ഒതുങ്ങിയ പോയ കൗമാരക്കാര്‍ക്ക് വേണ്ടിയാണ് ഗാനം ഒരുക്കിയിട്ടുള്ളത് .
എന്ത് ഭക്ഷണം കഴിക്കണമെന്നും, വെള്ളം കുടിക്കുന്നതിന്റെ പ്രാധാന്യം മുതല്‍ പരിസ്ഥിതി സംരക്ഷണം വരെ ഉള്‍പ്പെടുന്നു. കൊവിഡ് മഹാമാരിയെ എങ്ങനെ കരുതലോടെ നേരിടാം എന്നും നിര്‍ദേശിക്കുന്നുണ്ട് .
നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കീഴില്‍ കോഴിക്കോട് കൗമാര ആരോഗ്യ പദ്ധതി ജില്ലാ യൂണിറ്റാണ് ഗാനം നിര്‍മിച്ചിരിക്കുന്നത്. നാടക സിനിമാ രംഗത്ത് സജീവനായ നൗഷാദ് ഇബ്രാഹിമാണ് 5 മിനുറ്റ് ദൈര്‍ഘ്യമുള്ള ഈ ഗാനം സംവിധാനം ചെയ്തിട്ടുള്ളത്. 7 കുട്ടികളാണ് ഇതിലെ അഭിനേതാക്കള്‍. കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ഓണ്‍ലൈന്‍ വഴിയും, നേരിട്ടും പ്രദര്‍ശിപ്പിക്കാനാണ് ലക്ഷ്യമിടുന്നത് .
Get real time update about this post categories directly on your device, subscribe now.