പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്ന് ലക്ഷദ്വീപില്‍; പ്രതിഷേധവുമായി ദ്വീപ് ജനത, ഇന്ന് കരിദിനം

വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്ന് ലക്ഷദ്വീപില്‍ എത്തും. ഈ മാസം 20 വരെ അഡ്മിനിസ്‌ട്രേറ്റര്‍ ലക്ഷദ്വീപില്‍ തങ്ങും. ഭരണ പരിഷ്‌കാരങ്ങളുടെ തുടര്‍ച്ചയായുള്ള ചില വിവാദ പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്നാണ് സൂചന.

ഇതിനിടെ പട്ടേലിന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ദ്വീപില്‍ ഇന്ന് കരിദിനം ആചരിക്കുകയാണ്. കറുപ്പ് വസ്ത്രമണിഞ്ഞാണ് ദ്വീപ് ജനത കരിദിനം ആചരിക്കുക. ആചരണം സമാധാനപരമായിരിക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം അറിയിച്ചു.

ദ്വീപിലെ ജനവാസങ്ങള്‍ പ്രദേശങ്ങളില്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ സന്ദര്‍ശനം നടത്തും. ഈ സാഹചര്യത്തില്‍ സുരക്ഷ കര്‍ശനമാക്കാന്‍ അധികൃതര്‍ ദ്വീപിലെ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. പ്രദേശിക എതിര്‍പ്പ് ശക്തമായ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയത്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News