നീ പറഞ്ഞു, സൂര്യന് ഉദിക്കുകതന്നെ ചെയ്യുമെന്ന്….ജൂൺ 14 ചെ ഗുവേരയുടെ ജന്മദിനം

വിപ്ലവസൂര്യൻ ചെ ഗുവേരയുടെ ജന്മദിനം.

ലോകം മുഴുവൻ സ്നേഹത്തോടെയും ആദരവോടെയും ചെ എന്ന് വിളിച്ച ചെ ഗുവേര .ചെ എന്ന പദത്തിന് ചങ്ങാതി, സഖാവ്, സഹോദരൻ എന്നൊക്കെ അർത്ഥമുണ്ട്.അത് തന്നെയായിരുന്നു ഏണസ്റ്റോ ചെ ഗുവേര എന്ന ചെ.ലോകത്തിന് മുഴുവൻ വിപ്ലവ ബിംബമായ ചെ,അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ ഒളിപ്പോരുൾപ്പെടെയുള്ള സായുധപോരാട്ടങ്ങളുടെ മാർഗ്ഗങ്ങളാണ് നല്ലതെന്നു വിശ്വസിച്ച ചെ ,ലോകം ചർച്ച ചെയ്ത വിപ്ലവസമരങ്ങളുടെ പ്രധാന നേതാവായിരുന്ന ചെ,അവസാന ശ്വാസം വരെ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച ചെ,മരിക്കും മുൻപ് ഞാൻ ചിന്തിക്കുന്നത് വിപ്ലവത്തിന്റെ അമരത്വത്തെക്കുറിച്ചാണ് എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ചെ,മരണ ശേഷവും ജ്വലിച്ചുയർന്നു നിലക്കുന്ന ചെ ….അദ്ദേഹത്തിന്റെ ജന്മദിനം ജൂൺ 14 നാണ്.

നീ പറഞ്ഞു,
സൂര്യന് ഉദിക്കുകതന്നെ ചെയ്യുമെന്ന്.

നീ സ്നേഹിക്കുന്ന ഹരിതവര്ണ്ണമാര്ന്ന
മുതലയെ വിമോചിപ്പിക്കാന്
ഭൂപടങ്ങളില് കാണാത്ത പാതകളിലൂടെ
നമുക്കു പോവുക.

ഉദയതാരകങ്ങള് ജ്വലിച്ചുനില്ക്കുന്ന
നമ്മുടെ ഇരുണ്ട ശിരസ്സുകളാല്
അവമതികളെ തുടച്ചു തൂത്തുകളഞ്ഞ് നമുക്കു പോവുക.

ഒന്നുകില് നാം വിജയം നേടും,
അല്ലെങ്കില്
മരണത്തിന്നുമപ്പുറത്തേക്ക്
നാം നിറയൊഴിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News