വിടുതലൈയില്‍ കമ്മ്യൂണിസ്റ്റുകാരന്റെ വേഷത്തില്‍ വിജയ് സേതുപതി

സംവിധായകന്‍ വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വിടുതലൈയില്‍ കമ്മ്യൂണിസ്റ്റുകാരന്റെ വേഷത്തില്‍ വിജയ് സേതുപതി.മാവോയിസ്റ്റ് തീവ്രവാദികള്‍ ഉള്ള വനപ്രദേശത്ത് അവരെ അമര്‍ച്ച ചെയ്യാനെത്തുന്ന പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത് . പൊലീസിനും തീവ്രവാദികള്‍ക്കുമിടയിലേക്ക് വന്നുപെടുന്ന വിപ്‌ളവകാരിയായ കോളേജ് പ്രൊഫസറായി ആണ് വിജയ് സേതുപതി വിടുതലൈയില്‍ എത്തുന്നത് .

തമിഴകത്തെ ഹാസ്യതാരം സൂരിയാണ് ചിത്രത്തിലെ നായകന്‍. സൂരിയുടെ ആദ്യത്തെ സീരിയസ് കഥാപാത്രമാണ് വിടുതലൈയിലേത്.ചെന്നൈയിലെ പ്രസാദ് സ്റ്റുഡിയോയില്‍ നിന്ന് സ്വന്തം സ്റ്റുഡിയോയിലേക്ക് മാറിയ ശേഷം ഇളയരാജ ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രമെന്ന പ്രത്യേകതയും വിടുതലൈയ്ക്കുണ്ട്.

പ്രമുഖ നോവലിസ്റ്റ് ജയമോഹന്റെ ഒരു നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം തമിഴിന് പുറമേ തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്.

വേല്‍രാജാണ് കാമറാമാന്‍.ഗൗതം വാസുദേവ മേനോന്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.ആര്‍.എസ്. ഇന്‍ഫോ ടെയ്ന്‍മെന്റിനുവേണ്ടി എല്‍റെഡ് കുമാറും വെട്രിമാരനും ചേര്‍ന്ന് നിര്‍മ്മിച്ച വിടുതലൈ കേരളത്തില്‍ കലാഫിലിംസ് കലാധരന്‍ കെ.കെ റിലീസ് ചെയ്യും.
സത്യമംഗലം കാടുകളിലാണ് വിടുതലൈ ചിത്രീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News