ലോക്ക്ഡൗണ്‍ അവസാനിച്ച് എല്ലാം തുറക്കുമ്പോള്‍ മദ്യ ശാലകളും തുറക്കും, ഗോവ മാതൃകയില്‍ കശുമാങ്ങയില്‍ നിന്നും മദ്യം ഉല്‍പ്പാദിപ്പിക്കുന്നത് പരിഗണനയില്‍ ; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ലോക്ക്ഡൗണ്‍ അവസാനിച്ച് എല്ലാം തുറക്കുമ്പോള്‍ മദ്യ ശാലകളും തുറക്കുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഗോവ മാതൃകയില്‍ കശുമാങ്ങയില്‍ നിന്നും മദ്യം ഉല്‍പ്പാദിപ്പിക്കുന്നത് പരിഗണനയിലാണ്. പദ്ധതി നടപ്പായാല്‍ കശുവണ്ടി കര്‍ഷകര്‍ക്ക് മികച്ച വരുമാനം ലഭിക്കുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്ത് അതിദരിദ്ര വിഭാഗങ്ങളുടെ ഉന്നമനം സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യാകതമാക്കി. ആയിരത്തില്‍ അഞ്ച് പേര്‍ക്ക് എന്ന നിലയില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ തൊഴില്‍ നല്‍കുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍.

ഓരോ വാര്‍ഡിലും ഓരോ പുതിയ കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങും. പുതിയ തലമുറയെ കുടുംബശ്രീയില്‍ അംഗങ്ങളാക്കും.
കുടുംബശ്രീ വഴി ഓരോ വാര്‍ഡിലും തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News