ഇന്ന് ജൂണ്‍ 14- ലോക രക്തദാന ദിനം. ‘രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ’ (Give blood and keep the world beating) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാള്‍ലാന്റ് സ്റ്റെയിനര്‍ എന്ന ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് രക്തദാന ദിനമായി ലോകം ആചരിക്കുന്നത്.കൊവിഡ് വ്യാപനത്തനിടെ രക്തദാനത്തിന്റെ പ്രാധാന്യം ഏറുകയാണ്.
കൊവിഡ് കാലത്ത് രക്തദാനത്തിന് പ്രസക്തി ഏറെയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രാജ്യത്ത് രക്തം ദാനം ചെയ്യുന്നവരില്‍ ആറ് ശതമാനം മാത്രമാണ് സ്ത്രീകള്‍. അടുത്തിടയായി ധാരാളം പെണ്‍കുട്ടികള്‍ രക്തദാനത്തിന് ആയി മുന്നോട്ടുവരുന്നത് നല്ല കാര്യമാണെന്നും മന്ത്രി പറഞ്ഞു.
ഈ വര്‍ഷത്തെ രക്ത ദാന ദിനാചരണം ഇന്ന് നടക്കും. ഓണ്‍ലൈനായി നടക്കുന്ന ചടങ്ങുകള്‍ വൈകുന്നേരം മൂന്നിന് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ
Get real time update about this post categories directly on your device, subscribe now.