മുട്ടില്‍ മരം മുറി കേസ് ; ഒരു ഉദ്യോഗസ്ഥനും അന്വേഷണത്തെ സ്വാധീനിക്കാന്‍ കഴിയില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

മുട്ടില്‍ മരം മുറി കേസില്‍ ഒരു ഉദ്യോഗസ്ഥനും അന്വേഷണത്തെ സ്വാധീനിക്കാന്‍ കഴിയില്ലെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. കേസിന്റെ എല്ലാ തലങ്ങളും സമഗ്രമായി അന്വേഷിക്കുകയാണെന്നും സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കുന്നുണ്ടെന്നും
മന്ത്രി വ്യക്തമാക്കി.

റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമെ ആരൊക്കെ കുറ്റക്കാരെന്ന് കണ്ടെത്താന്‍ കഴിയുകയുള്ളൂ. സര്‍ക്കാര്‍ ഒന്നും മുന്‍വിധിയോടെ കാണുന്നില്ല. ഒരു ഉദ്യോഗസ്ഥനും അന്വേഷണത്തെ സ്വാധീനിക്കാന്‍ കഴിയില്ല. രണ്ട് ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കും.
അതിന് ശേഷം കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

ഉത്തരവ് ഇറക്കിയതിലൂടെ റവന്യൂവകുപ്പിന് വിഴ്ച സംഭവിച്ചിട്ടില്ല. ചിലര്‍ അത് ദുരുപയോഗം ചെയ്യുകയാണ് ഉണ്ടായത്. കര്‍ഷകരെ ചൂഷണം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നും വനഭൂമിയില്‍ നിന്ന് മരം മുറിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News