ഈ മഹാമാരിയിൽ ബുദ്ധിമുട്ടനുഭവിക്കുന്ന കലാകാരൻമാരെ സഹായിക്കാൻ മുന്നിട്ടിറങ്ങി സംഗീത കൂട്ടായ്മ

കൊവിഡ് കാലം എല്ലാവര്ക്കും ദുരിതകാലമാണ് സമ്മാനിച്ചത് .പ്രത്യേകിച്ച് കലാകാരന്മാർക്ക്.കൊവിഡ് നിയന്ത്രണങ്ങൾ ഏറ്റവുമധികം ബാധിക്കുന്നത് കലാകാരന്മാരുടെ തൊഴിലിനേയും കൂടിയാണ്.ഈ കാലഘട്ടത്തിൽ ചെറിയ സഹായങ്ങൾ പോലും ഏറെ മൂല്യമുള്ളതാണ്.

കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഗീത കലാകാരൻമാരുടെ കൂട്ടായ്മയായ സെലിബ്രിട്ടി മ്യുസിഷ്യൻസ് കൊല്ലം കൊവിഡ് മഹാമാരിയിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുന്നു.

സംഗീത് കോയിപ്പാട്, സോണി ഫ്രാൻസിസ്, മനോജ് ഡിക്രൂസ്, ജെ.ആർ.കൃഷ്ണ, ഭരത് ലാൽ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഗീത കലാകാരൻമാരുടെ വാട്സ് ആപ്പ് കൂട്ടായ്മയാണ് സെലിബ്രിട്ടി മ്യുസിഷ്യൻസ് കൊല്ലം (CMK ) . സെലിബ്രിട്ടി മ്യുസിഷ്യൻസ് കൊല്ലം ഈ മഹാമാരിയിൽ ബുദ്ധിമുട്ടനുഭവിക്കുന്ന കലാകാരൻമാരെ സഹായിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു .

മുപ്പതോളം കലാകാരന്മാരെയാണ് ഇവർ ആദ്യ ഘട്ടത്തിൽ ഭക്ഷ്യധാന്യ കിറ്റ് നൽകി സഹായിച്ചത്.ഭക്ഷ്യധാന്യക്കിറ്റിൻ്റെ ആദ്യ വിതരണം ബഹു: ഇരവിപുരം എം എൽ എ എം.നൗഷാദ് ഗായകനും സംഗീത സംവിധായകനുമായ കേരളപുരം ശ്രീകുമാറിന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News