സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: മാർക്ക്‌ നിർണയിക്കാനുള്ള മാർഗ്ഗനിർദേശം രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും

കൊവിഡിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കപ്പെട്ട സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയത്തിന്റെ മാർഗ്ഗനിർദേശം രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് 13 അംഗ കമ്മറ്റി വ്യക്തമാക്കി. നേരത്തെ 12-ാം ക്ലാസിലെ ഇന്റേണൽ മാത്രം പരിഗണിക്കുക എന്ന നിലപാടാണ് സമിതി ആദ്യം കൈകൊണ്ടത്.

എന്നാൽ എല്ലാ സ്കൂളുകളുടെയും നിലവാരം ഒരുപോലെയല്ലെന്ന് ചൂണ്ടികാട്ടി 10-ാം ക്ലാസ് പരീക്ഷയുടെ മാർക്കും പരിഗണിക്കണമെന്ന് നിർദേശം വന്നിരുന്നു.ഇതോടൊപ്പം 11-ാം ക്ലാസ്സിലെ അവസാന മാർക്കും പരിഗണിച്ചേക്കും.

എന്നാൽ ഇതോടൊപ്പം 12-ാം ക്ലാസ്സിലെ പ്രീ ബോർഡ് പരീക്ഷാ മാർക്ക് കൂടി പരിഗണിക്കുമെന്നാണ് സൂചന.ഓരോ മാർക്കിനുമുള്ള വെയ്റ്റേജ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ അവസാന വട്ട ചർച്ചകൾ തുടരുകയാണ്.പത്താം ക്ലാസ്, പതിനൊന്നാം ക്ലാസ് മാർക്കുകൾ മൂല്യനിർണയത്തിന് ഉപയോഗിക്കുന്നതിനെതിരെ ചില വിദ്യാർത്ഥികളും രക്ഷകർത്താക്കളും ആശങ്ക അറിയിച്ചിരിക്കുകയാണ്.

പത്താം ക്ലാസ് മാർക്കുകൾ പരിഗണിക്കേണ്ടതില്ലെന്ന് ചിലർ പറയുമ്പോൾ മറ്റ് ചിലർ പതിനൊന്നാം ക്ലാസിലെ മാർക്കുകൾ പരിഗണിക്കുന്നതിനെതിരെ പ്രതികരിച്ചു. പതിനൊന്നാം ക്ലാസ് ഗൗരവമായി കാണാൻ കഴിയില്ലെന്നും അതിനാൽ ആ മാർക്കുകൾ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിൽ ഉൾപ്പെടുത്താനാവില്ലെന്നാണ് അഭിപ്രായം.

മാർഗ നിർദേശം ഇന്ന് പുറത്തിറക്കാനാണ് നേരത്തെ തീരുമാനിച്ചതെങ്കിലും എന്നാൽ ചില വിദഗ്ധരുടെ കൂടെ നിലപാടുകൾ ലഭിക്കേണ്ടതിനാൽ പ്രഖ്യാപനം 2 ദിവസത്തേക്ക് കൂടി നീട്ടിയതായി ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി .ജൂലൈ 15 ഓട് കൂടി മാർക്ക് നിർണയം പൂർത്തിയാക്കി ഫലം പ്രസിദ്ധീകരിക്കാനാണ് സിബിഎസ്ഇ ആലോചിക്കുന്നത്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News