
കേരളത്തിലെ പ്രതിഷേധം ഭയന്ന് വഴിമാറി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. കൊച്ചിയില്‍ എത്താതെ പ്രഫുല്‍ പട്ടേല്‍ ഗോവയില്‍ നിന്നും നേരെ അഗത്തിയിലേക്ക് പോകും. നെടുമ്പാശ്ശേരി വഴി ലക്ഷദ്വീപിലേക്ക് എന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
എന്നാല്‍ കേരളത്തിലെ പ്രതിഷേധം ഭയന്നാണ് പട്ടേല്‍ വഴിമാറിയതെന്നാണ് സൂചന.
വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെയാണ് പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്ന് ലക്ഷദ്വീപില്‍ എത്തുന്നത്. ഈ മാസം 20 വരെ അഡ്മിനിസ്ട്രേറ്റര്‍ ലക്ഷദ്വീപില്‍ തങ്ങും. ഭരണ പരിഷ്‌കാരങ്ങളുടെ തുടര്‍ച്ചയായുള്ള ചില വിവാദ പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്നാണ് സൂചന.
ഇതിനിടെ പട്ടേലിന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ദ്വീപില്‍ ഇന്ന് കരിദിനം ആചരിക്കുകയാണ്. കറുപ്പ് വസ്ത്രമണിഞ്ഞാണ് ദ്വീപ് ജനത കരിദിനം ആചരിക്കുക. ആചരണം സമാധാനപരമായിരിക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം അറിയിച്ചു.
ദ്വീപിലെ ജനവാസങ്ങള്‍ പ്രദേശങ്ങളില്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ സന്ദര്‍ശനം നടത്തും. ഈ സാഹചര്യത്തില്‍ സുരക്ഷ കര്‍ശനമാക്കാന്‍ അധികൃതര്‍ ദ്വീപിലെ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. പ്രദേശിക എതിര്‍പ്പ് ശക്തമായ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയത്.
കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here