കർഷക സമരം 200-ാം ദിവസത്തിലേക്ക്‌: പ്രക്ഷോഭം കൂടുതൽ ശക്തമാക്കാൻ തീരുമാനം

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യമുന്നയിച്ച് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ദില്ലി അതിർത്തിയില്‍ തുടരുന്ന പ്രക്ഷോഭം 200-ാം ദിവസത്തിലേക്ക്‌ കടക്കുന്നു. 2020 നവംബർ 26നാണ്‌ ലക്ഷക്കണക്കിന്‌ കർഷകർ ദില്ലിയിലേക്കുള്ള ദേശീയപാതകൾ ഉപരോധിച്ച്‌ സമരമാരംഭിച്ചത്‌.

കൊടും തണുപ്പിനെയും കടുത്ത ചൂടിനെയും കേന്ദ്ര സർക്കാരിന്റെ അടിച്ചമർത്തൽ ശ്രമങ്ങളെയുമെല്ലാം അതിജീവിച്ച്‌ സമരം 200-ാം ദിവസത്തിലേക്ക്‌ കടക്കുമ്പോൾ പ്രക്ഷോഭം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുകയാണ്‌ കർഷക സംഘടനകൾ.

ജൂൺ 26ന്‌ സമരം ഏഴുമാസം പിന്നിടുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായ പ്രതിഷേധത്തിന്‌ സംയുക്ത കിസാൻ മോർച്ച ആഹ്വാനംചെയ്‌തു. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റ 46-ാം വാർഷികം കൂടിയാണ് ജൂൺ 26.

മോഡി സർക്കാരിന്റെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്‌ രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്നതെന്ന് എസ്‌കെഎം പ്രസ്‌താവനയിൽ പറഞ്ഞു. 26ന്‌ രാജ്‌ഭവനുകൾക്ക്‌ മുന്നിൽ ധർണ സംഘടിപ്പിക്കുകയും . ജില്ലാ – താലൂക്ക്‌ തലങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും കർഷക നേതാക്കൾ വ്യക്തമാക്കി.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News