രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്; പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 10% താഴെയായി

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. കഴിഞ്ഞ 72 ദിവസത്തിനിടെ ഏറ്റവും കുറവ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 70,421 പേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു.

3921 പേരാണ് കൊവിഡ് ബാധിച്ചു മരണപ്പെട്ടത്. 1,19,501 പേര്‍ കഴിഞ്ഞ ദിവസം കോവിഡ് രോഗമുക്തി നേടി. രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 9 ലക്ഷത്തോളമായി കുറഞ്ഞു. തുടര്‍ച്ചയായ 21 ആം ദിവസവും രാജ്യത്ത് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 10% താഴെയായി രേഖപ്പെടുത്തി.

ഇന്നലെ 1,19,501 പേര്‍ കൊവിഡ് രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 9 ലക്ഷത്തോളമായി കുറഞ്ഞു. ദില്ലിയില്‍ രണ്ടാം ഘട്ട ലോക്ഡൗണ്‍ ആനുകൂല്യങ്ങള്‍ നിലവില്‍ വന്നു. ദില്ലിയിലെ എല്ലാ കടകളും ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ഹോട്ടലുകളില്‍ 50% പേരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. എല്ലാ ചന്തകളും തുറന്ന് പ്രവര്‍ത്തിക്കും. എന്നാല്‍ ജിംമുകള്‍ സ്വിമ്മിങ് പൂളുകള്‍ എന്നിവക്ക് വിലക്കുണ്ട്.

ഹിമചലിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് റിസള്‍ട്ട് നിര്‍ബന്ധമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തിലാണ് ഹിമാചല്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.

ഇന്ത്യയിലെ രണ്ടാം തരംഗത്തിന് കാരണം ഒന്നാം തരംഗത്തിന് ശേഷമുള്ള അണ്‍ലോക്കിങ്ങില്‍ വിവാഹങ്ങള്‍ക്കും , മതപരമായ ചടങ്ങുകള്‍ക്കും അനുമതി കൊടുത്തതും ഡെല്‍റ്റ വൈറസും ഉള്‍പ്പടെയാണെന്ന് ഡബ്ല്യൂഎച്ച്ഒ ആരോഗ്യവിദഗ്ദ്ധര്‍ അറിയിച്ചു. മുന്നൊരുക്കങ്ങള്‍ ഇല്ലാതെ പൊതു ഇടങ്ങള്‍ തുറന്ന് കൊടുത്തതും രാജ്യത്ത് കൊവിഡ് പടര്‍ന്ന് പിടിക്കാന്‍ കാരണമായെന്നാണ് ഡബ്ല്യൂഎച്ച്ഒ ആരോഗ്യ വിദഗ്ദന്‍ ജി സെവന്‍ ഉച്ചകോടിയില്‍ അഭിപ്രായപ്പെട്ടത്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News