രാജ്യദ്രോഹക്കേസ് ചോദ്യം ചെയ്ത് ഐഷ സുല്‍ത്താന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി‌

ബയോവെപ്പൺ പരാമർശത്തിൽ രാജ്യദ്രോഹക്കേസ് ചുമത്തിയ നടപടിയ്‌ക്കെതിരെ സംവിധായിക ഐഷ സുൽത്താന ഹൈക്കോടതിയെ സമീപിച്ചു. കവരത്തിയിലെത്തിയാൽ തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുള്ളതായി ഐഷ പറഞ്ഞു.മുൻകൂർ ജാമ്യം തേടിയാണ് ഐഷ ഹൈക്കോടതിയെ സമീപിച്ചത്. ഐഷയുടെ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും.

ചൈന മറ്റ് രാജ്യങ്ങൾക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പൺ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സർക്കാർ ലക്ഷദ്വീപിന് നേരെ പ്രഫുൽ പട്ടേലെന്ന ബയോവെപ്പൺ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമർശം. ലക്ഷദ്വീപ് ബി.ജെ.പി. പ്രസിഡന്റ് അബ്ദുൽ ഖാദർ ഹാജി നൽകിയ പരാതിയിലാണ് ഐഷ സുൽത്താനക്കെതിരെ കവരത്തി പൊലീസ് കേസെടുത്തത്.

കേരളവും ലക്ഷദ്വീപും തമ്മിലുള്ള ബന്ധം എങ്ങനെയെങ്കിലും ഇല്ലാതാക്കാനാണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്ററായ പ്രഫുൽ പട്ടേൽ ശ്രമിക്കുന്നതെന്ന് ഐഷ സുൽത്താന പറഞ്ഞിരുന്നു.ദ്വീപിന്റെ വികസനത്തിന് തങ്ങൾ എതിരല്ലെന്നും ഉത്തരേന്ത്യൻ സംസ്‌കാരം ദ്വീപ് നിവാസികളിൽ അടിച്ചേൽപ്പിക്കാനാണ് അഡ്മിനിസ്‌ട്രേറ്ററിന്റെയും സംഘത്തിന്റെയും ശ്രമമെന്നും ഐഷ പറഞ്ഞിരുന്നു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News