എ എ പി ഇത്തവണ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കും

2022 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി എല്ലാ സീറ്റിലും മത്സരിക്കും. ദല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്. അഹമ്മദാബാദില്‍ പാര്‍ട്ടിയുടെ പുതിയ സംസ്ഥാന ഓഫീസും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയതായിരുന്നു കെജ്രിവാള്‍. കഴിഞ്ഞ ദിവസമാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇസുധാന്‍ ഗധ്വി ആം ആദ്മിയില്‍ ചേര്‍ന്നത്. ഗാദ്വിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് അരവിന്ദ് കെജിരിവാളും ട്വീറ്റ് ചെയ്തു. ഗുജറാത്ത് മാറ്റത്തിന്റെ പാതയിലാണെന്ന് കെജ്രിവാള്‍ പറഞ്ഞു.

നേരത്തെ സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 27 സീറ്റില്‍ ആം ആദ്മി വിജയിച്ചിരുന്നു. മുന്‍സിപ്പല്‍ കോര്‍പറേഷന്‍, മുന്‍സിപാലിറ്റി, ജില്ലാ, താലൂക്ക് പഞ്ചായത്ത് അടക്കം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ആം ആദ്മി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. സൂറത്തില്‍ ആം ആദ്മിയാണ് പ്രധാന പ്രതിപക്ഷം. പട്ടേല്‍ വിഭാഗത്തിലെ കട്വ, ല്യൂവ സമുദായങ്ങള്‍ കഴിഞ്ഞ ദിവസമാണ് ആം ആദ്മിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News