രാജ്യത്തെ സ്മാരകങ്ങളും മ്യൂസിയങ്ങളും തുറക്കാമെന്ന് കേന്ദ്രം

ഇന്ത്യയില്‍ കൊവിഡ് വ്യാപനം കണക്കിലെടുത്ത് അടച്ചിട്ടിരുന്ന മ്യൂസിയങ്ങളും സ്മാരകങ്ങളും തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ജൂണ്‍ 16 മുതല്‍ താജ്മഹലും ചെങ്കോട്ടയുമുള്‍പ്പെടെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും തുറക്കുമെന്ന് കേന്ദ്ര പുരാവസ്തു വകുപ്പ് അറിയിച്ചു.

അതേസമയം, സുരക്ഷാമുന്‍കരുതലുകളോടെയും നിയന്ത്രണങ്ങളോടെയുമാണ് സ്മാരകങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള കേന്ദ്ര സംരക്ഷിത സ്മാരകങ്ങള്‍, മ്യൂസിയങ്ങള്‍, സൈറ്റുകള്‍ എന്നിവയാണ് കൊവിഡ് സാഹചര്യം രൂക്ഷമായപ്പോള്‍ അടച്ചിട്ടത്. കഴിഞ്ഞ വര്‍ഷവും സ്മാരകങ്ങള്‍ അടച്ചിരുന്നു.

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചനയായി പുതുതായി സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവാണുണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 3,921 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 2,95,10,410 കൊവിഡ് കേസുകളും 3,74,305 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News