രക്തദാനത്തിൽ ഒന്നാമതായി വീണ്ടും ഡിവൈഎഫ്ഐ

മെഡിക്കൽ കോളേജിൽ ഏറ്റവും കൂടുതൽ രക്തദാനം ചെയ്ത സംഘടനക്കുള്ള പുരസ്‌കാരം തുടർച്ചയായി ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മറ്റിക്ക്. ലോക രക്തദാന ദിനത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പരിപാടിയിൽ ബ്ലഡ് ബാങ്ക് വകുപ്പ് മേധാവി ഡോ. ശശികലയിൽ നിന്ന് ജില്ലാ സെക്രട്ടറി വി. വസീഫ് അവാർഡ് ഏറ്റുവാങ്ങി.

ജില്ലാ പ്രസിഡന്റ് എൽ.ജി ലിജീഷ്, ട്രഷറർ പി.സി ഷൈജു, ഡോ. ദീപ നാരായണൻ (അസോസിയേറ്റ് പ്രൊഫസർ), ഡോ. അർച്ചന രാജൻ (അസിസ്റ്റന്റ് പ്രൊഫസർ), കെ.എം ബാലചന്ദ്രൻ (സീനിയർ സൈന്റിഫിക്ക് ഓഫിസർ) എന്നിവർ പങ്കെടുത്തു.

2020 ജനുവരി ഒന്നുമുതൽ വിവിധ മേഖലകളിൽ നിന്നുള്ള ഡിവൈഎഫ്ഐ വളണ്ടിയർമാർ എല്ലാ ദിവസവും കോഴിക്കോട് മെഡിക്കൽ കോളേജിന് രക്തദാനം ചെയ്തുവരുന്നു. കൊവിഡ് വ്യാപനം ഉണ്ടായ ഘട്ടത്തിൽ ഒരു ദിവസം പോലും രക്ത ദാനം മുടങ്ങാതെ ജില്ലയിലെ മറ്റു ബ്ലഡ് ബാങ്കുകൾക്കും ഡിവൈഎഫ്ഐ രക്തദാനം ചെയ്തിരുന്നു. നിപ്പ വൈറസ് ബാധ ഉണ്ടായ ഘട്ടത്തിൽ ദാതാക്കൾ മടിച്ചുനിന്ന ഘട്ടത്തിലും ഡിവൈഎഫ്ഐ പ്രവർത്തകർ രക്ത ദാനത്തിന് മുന്നിട്ടിറങ്ങിയിരുന്നു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News