ഓണത്തിന് ഒരു മുറം പച്ചക്കറി; 70 ലക്ഷം കുടുംബങ്ങളില്‍ പച്ചക്കറി ഉത്പ്പാദനം ലക്ഷ്യം-മന്ത്രി പി.പ്രസാദ്

സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി പ്രകാരം സംസ്ഥാനത്തെ എല്ലാ വീടുകളിലും പച്ചക്കറി ഉത്പ്പാദനമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. ആലപ്പുഴ ജില്ലയിൽ നാല് ലക്ഷം പച്ചക്കറി വിത്തുകളും 15ലക്ഷം പച്ചക്കറി തൈകളും വിതരണം ഇതിലൂടെ ചെയ്യും.

70 ലക്ഷം കുടുംബങ്ങളിൽ പച്ചക്കറി ഉത്പ്പാദനമാണ് ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ചേർത്തല നിയോജക മണ്ഡലം തല ഉദ്ഘാടനം വയലാർ കൃഷിഭവനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഐ.സി.എം.ആറിന്റെ പഠനപ്രകാരം നമ്മുടെ ഭക്ഷണ ക്രമത്തിൽ പച്ചക്കറിയുടെ അളവ് വർധിപ്പിക്കേണ്ടതുണ്ട്.

വിഷ രഹിത പച്ചക്കറി നമ്മുടെ അവകാശമാണെന്ന ധാരണ മലയാളിക്ക് ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. പച്ചക്കറി വിത്ത് വിതരണം, പച്ചക്കറി തൈ വിതരണം, പോർട്ട് ട്രേയിൽ പച്ചക്കറി വിത്ത് നടീൽ, കൃഷിയിടത്തിൽ പച്ചക്കറി തൈ നടൽ എന്നിവയും മന്ത്രി നിർവഹിച്ചു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News