ചരക്ക് ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കും: ഈ മാസം അവസാനത്തോടെ അഴീക്കലിലേക്ക്  ചരക്ക് കപ്പൽ സർവീസ് ആരംഭിക്കും

സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളും തുറന്നു നൽകി ചരക്ക് ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കാനാണ് ഗവൺമെന്റ് ശ്രമിക്കുന്നതെന്ന്
തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ചരക്ക് ഗതാഗതം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് 5 കപ്പൽ കമ്പനികൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ബേപ്പൂരും അഴീക്കലുമായാണ് അവർ സർവീസ് നടത്താൻ സന്നദ്ധത പ്രകടിപ്പിച്ചത്. ഈ മാസം അവസാനത്തോടെ അഴീക്കലിലേക്ക്  ചരക്ക് കപ്പൽ സർവീസ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ അഴീക്കൽ തുറമുഖം സന്ദർശിച്ച ശേഷം വാർത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്കൻ കേരളത്തിലെ വികസനത്തിൽ ഒരു മുതൽക്കൂട്ടാണ് അഴീക്കൽ തുറമുഖമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News