‘കൂടെ’: വിദ്യാര്‍ഥികളുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കാനുള്ള സമഗ്ര പദ്ധതിക്ക് തുടക്കം

കൊവിഡ് കാലത്ത് വിദ്യാര്‍ഥികളുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കാനുള്ള സമഗ്ര പദ്ധതിക്ക് തുടക്കം. അധ്യാപകര്‍ക്ക് കൗണ്‍സലിംഗ് പരിശീലനവും അടക്കമുളള പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. എ കെ പി സി ടി എയുടെ അഭിമുഖ്യത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച ‘കൂടെ’ എന്ന സമഗ്ര പദ്ധതി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു.

കൊവിഡ്കാല പ്രതിസന്ധികളെ അതിജീവിക്കാന്‍ വിദ്യാര്‍ഥികളെ സജ്ജക്കാന്‍ എ കെ പി സി ടി എ സംസ്ഥാന കമ്മിറ്റി വിഭാവനം ചെയ്ത വിദ്യാര്‍ഥി സൗഹൃദ പദ്ധതിയാണ് കൂടെ. വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിംഗ്, അധ്യാപകര്‍ക്ക് കൗണ്‍സലിംഗ് പരിശീലനം, കലാ-കായിക പരിപാടികള്‍, യു ട്യൂബ് ചാനല്‍ വഴി വിവിധ തരം ക്ലാസ്സുകള്‍, പ്രഭാഷണങ്ങള്‍ എന്നീവ ഉള്‍ക്കൊളളുന്ന വിവിധോദ്ദേശ്യ പദ്ധതിയാണ് കൂടെ. അനിശ്ചിതത്വങ്ങളുടെ അസുരകാലത്ത് അധ്യയനത്തെ ഫലപ്രദമായി പ്രയോജനപ്പെടുത്തുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ചെയര്‍പേഴ്‌സണ്‍ എ ജി ഒലീനയും കോ-ഓര്‍ഡിനേറ്റര്‍ ഡോ. സ്വപ്ന ജേക്കബുമാണ്.

ഇപ്പോള്‍ കേരളത്തിലെ എയ്ഡഡ് കോളജധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുന്നത്. തുടര്‍ന്ന് താല്പര്യമുള്ള മുഴുവന്‍ അധ്യാപകര്‍ക്കും പ്രാഥമിക കൗണ്‍സലിംഗ് പരിശീലനമാണ് ലക്ഷ്യം. ഇങ്ങനെ പരിശീലനം ലഭിച്ച അധ്യാപകരെ കേരളത്തിലെ ഏതു വിദ്യാര്‍ഥിക്കും സമീപിക്കാവുന്ന തരത്തില്‍ വിപുലമായ ഒരു ഹെല്‍പ്പ് ലൈന്‍ സംവിധാനമായി മാറും. രക്ഷകര്‍ത്താക്കള്‍ക്കും പൊതുസമൂഹത്തിനും ഏറെ ഗുണകരമാകുന്ന പദ്ധതി പിന്നീട് സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്യും.

പദ്ധതിയുടെ ഉത്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു ഉത്ഘാടനം ചെയ്തു. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍ മുഖ്യാതിഥിയായ ഉദ്ഘാടനച്ചടങ്ങില്‍, എ കെ പി സി ടി എ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. സി പത്മനാഭന്‍ സ്വാഗതവും പ്രസിഡന്റ് ജോജി അലക്‌സ്, ഡോ. ഹാറൂണ്‍, ഡോ. സ്വപ്ന ജേക്കബ് ഡോ. ബി ജയരാജ് എന്നീവര്‍ സംസാരിച്ചു. അക്കാദമിക സെഷനില്‍ ഐക്യരാഷ്ട്രസഭയുടെ ദുരന്തനിവാരണ വിഭാഗം തലവന്‍. മുരളി തുമ്മാരുകുടി ആദ്യ പരിശീലന ക്ലാസ്സെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News