ലോക രക്തദാനദിനത്തില്‍ സംസ്ഥാന പൊലീസ് മേധാവി രക്തം ദാനം ചെയ്തു

ലോക രക്തദാനദിനാചരണത്തോടനുബന്ധിച്ച് പേരൂര്‍ക്കട എസ്.എ.പി ക്യാമ്പില്‍ നടത്തിയ രക്തദാനക്യാമ്പില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ രക്തം ദാനം ചെയ്തു.

കേരളാ പൊലീസും കേരളാ സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംയുക്തമായാണ് രക്തദാനക്യാമ്പ് സംഘടിപ്പിച്ചത്. 25 പൊലീസ് ഉദ്യോഗസ്ഥര്‍ ക്യാമ്പില്‍ രക്തം ദാനം ചെയ്തു.

എ.ഡി.ജി.പി കെ.പത്മകുമാര്‍, ഡി.ഐ.ജി പി.പ്രകാശ്, എസ്.എ.പി കമാണ്ടന്‍റ് ബി.അജിത് കുമാര്‍, കേരളാ സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി അസിസ്റ്റന്‍റ് ഡയറക്ടര്‍ സിനു കടകമ്പള്ളി എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News