വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വീടുകളിലെത്തിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് എസ് എഫ് ഐ

വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വീടുകളിലെത്തിച്ചും, പഠനത്തിനാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതുമായ പദ്ധതിക്ക് എസ് എഫ് ഐ തുടക്കം കുറിച്ചു.

എസ് എഫ് ഐ. നെയ്യാറ്റിന്‍കര ചെങ്കല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പദ്ധതിയുടെ ഉദ്ഘാടനം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം നിര്‍വഹിച്ചു. പഠനവണ്ടിയുടെ ഫ്‌ലാഗ് ഓഫും അദ്ദേഹം നിര്‍വഹിച്ചു.

500 പേര്‍ക്കുള്ള പഠനസാമഗ്രികളാണ് ആദ്യം ഘട്ടത്തില്‍ വിതരണം ചെയ്യുന്നത്. പ്രദേശത്തെ സ്‌കൂളുകളുമായി കോര്‍ത്തിണക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ചെങ്കല്‍ ലോക്കല്‍ കമ്മിറ്റി പ്രസിഡന്റ് ജിനേഷ് പോള്‍, ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് വിനീത്, തുടങ്ങി നിരവധി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here