ഇനിയും ലോക്ഡൗണിലേക്ക് പോകാതിരിക്കാന്‍ ജാഗ്രത തുടരണം; മൂന്നാം തരംഗത്തെ തടയാന്‍ ബഹുജന കൂട്ടായ്മ തന്നെ വേണം: മുഖ്യമന്ത്രി

മൂന്നാം തരംഗത്തെ തടയാന്‍ ബഹുജന കൂട്ടായ്മ തന്നെ വേണമെന്നും ഇനിയും മറ്റൊരു ലോക്ഡൗണിലേക്ക് തള്ളിവിടാതിരിക്കാന്‍ ഒരുമിച്ച് ശ്രമിക്കണമെന്നും മുഖ്യമന്ത്രി പിമറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ലോക്ഡൗണില്‍ സഹകരിച്ച എല്ലാവരോടും നന്ദിയെന്നും ലോക്ഡൗണ്‍ കഴിഞ്ഞാലും ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് വാക്‌സിന്‍ കിട്ടുന്ന മുറക്ക് വാക്‌സിനേഷന്‍ അതിവേഗമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊവിഡില്‍ നിന്ന് മുക്തി നേടാന്‍ മാസങ്ങളോ വര്‍ഷങ്ങളോ വേണ്ടി വരുമെന്നും കൊവിഡ് ഇതര ചികിത്സ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും പുതിയ തരംഗം താനെ ഉണ്ടാകില്ലെന്നും ജാഗ്രത കുറവാണ് അതിന് കാരണമായി വരുന്നതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here