സംസ്ഥാനത്ത് ലോക്ഡൗണില്‍ മാറ്റമുണ്ടാകുമോയെന്ന് 16ന് ശേഷം അറിയാമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് 16ന് ശേഷം ലോക്ഡൗണില്‍ മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇപ്പോള്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ 16 വരെ തുടരുന്നുണ്ട്. തുടര്‍ന്നുള്ള നാളുകളില്‍ ലോക്ഡൗണില്‍ മാറ്റം വരുത്തും.

സംസ്ഥാനത്താകെ ഒരേതരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധന രീതിയുമാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. അതിനു പകരം രോഗവ്യാപനത്തിന്റെ തീവ്രതക്കനുസരിച്ച് വ്യത്യസ്ത തോതില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് രോഗവ്യാപനത്തിന്റെ തീവ്രതയനുസരിച്ച് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിലൊഴികെ ബാക്കി എല്ലാ ജില്ലകളിലും ടിപിആര്‍ 15 നും താഴെയെത്തിയതായി അറിയിച്ചു.

ആലപ്പുഴ കോഴിക്കോട് ജില്ലകളില്‍ 10 ശതമാനത്തില്‍ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒരാഴ്ചക്കിടെ 10 ശതമാനം കുറവ് ടിപിആറില്‍ ഉണ്ടായി. കേസുകളുടെ എണ്ണത്തില്‍ 20 ശതമാനം കുറവുണ്ടായി.

എന്നാല്‍ ജില്ലാ തലത്തിലെ ഈ കണക്കുകള്‍ക്കപ്പുറം തദ്ദേശ സ്ഥാപനങ്ങളില്‍ സ്ഥിതി വ്യത്യാസമാണ്. 14 തദ്ദേശ പരിധിയില്‍ ടിപിആര്‍ 35 ശതമാനത്തിലധികമാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. 37 എണ്ണത്തില്‍ 28 നും 35 നും ഇടയിലാണ് ടിപിആര്‍. 127 ഇടത്ത് 21 ശതമാനത്തിന് മുകളിലാണ്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News