ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാതെ ധാരാവി

മൂന്ന് മാസത്തിനിടെ ഇതാദ്യമായാണ് മുംബൈയിലെ ചേരിയായ ധാരാവിയില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാതെ കടന്ന് പോകുന്നത്.

ധാരാവിയില്‍ മൊത്തത്തില്‍ 6861 പേര്‍ക്കാണ് രോഗം ബാധിച്ചിരുന്നത്. ഇപ്പോള്‍ നിലവില്‍ 13 പേര് മാത്രമാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 7 പേര് ആശുപത്രിയിലും 6 പേര്‍ വീട്ടിലുമാണ് ചികിത്സയിലുള്ളത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നിനാണ് ഇവിടെ ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടര ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ധാരാവിയില്‍ 6.5 ലക്ഷത്തോളം ആളുകള്‍ താമസിക്കുന്നു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News