കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 339 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി; 663 പേര്‍ക്ക് രോഗമുക്തി

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 339 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 325 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്തു നിന്നെത്തിയ രണ്ട് പേര്‍ക്കും ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.93%. 663 പേര്‍ക്ക് രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 150667 ആയി. ഇവരില്‍ പേര്‍ 663 തിങ്കളാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 146475 ആയി. 748 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2620 പേര്‍ ചികിത്സയിലാണ്. വീടുകളില്‍ ചികിത്സയിലുള്ളത് 1736 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 1736 പേര്‍ വീടുകളിലും ബാക്കി 884 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 15588 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15588 പേരാണ്. ഇതില്‍ 14709 പേര്‍ വീടുകളിലും 879 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന

കണ്ണൂര്‍ ജില്ലയില്‍ നിന്ന് ഇതുവരെ 1170238 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1169326 എണ്ണത്തിന്റെ ഫലം വന്നു. 912 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News