പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പീഡനവിവരം മറച്ചുവെച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനായി ലുക്ക്ഔട്ട് നോട്ടീസ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പീഡനവിവരം മറച്ചുവെച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടു.

യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദിനെ കണ്ടെത്തുന്നതിനാണ് നോട്ടീസ് പുറത്തുവിട്ടിട്ടുള്ളത്. ഇയാള്‍ക്കെതിരെ പോത്താനിക്കാട് പൊലീസ് കേസെടുത്തിരുന്നു.

സംഭവത്തെ തുടര്‍ന്ന് ഒരാഴ്ചയായി ഒളിവിലാണ് ഷാന്‍ മുഹമ്മദ്. പെണ്‍കുട്ടിയെ പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നേരത്തെ അറസ്റ്റിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News