കൊല്ലം പ്രാക്കുളത്ത് വൈദ്യുതാഘാതമേറ്റ് മൂന്ന് മരണം. പ്രാക്കുളം ഗോസ്തലക്കാവിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ഓട്ടൊ ഡ്രൈവര്‍ സന്തോഷ്, ഭാര്യ റംല ഇവരുടെ അയല്‍വാസി ശ്യാംകുമാര്‍ എന്നിവരാണ് മരിച്ചത്.
സന്തോഷിന് നാല്‍പ്പത്തിയെട്ടും റംലയ്ക്ക് നാല്‍പ്പതും വയസാണ് പ്രായം. മുപ്പത്തിയഞ്ചു വയസുകാരനാണ് മരിച്ച ശ്യാംകുമാര്‍. റംലയ്ക്കാണ് ആദ്യം വൈദ്യുതാഘാതമേറ്റത്.
ADVERTISEMENT
റംലയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഭര്‍ത്താവ് സന്തോഷിനും ഷോക്കേറ്റു. ഇരുവരുടെയും നിലവിളി കേട്ട് രക്ഷിക്കാനെത്തുമ്പോഴാണ് അയല്‍വാസിയായ ശ്യാംകുമാറും അപകടത്തില്‍പ്പെട്ടത്.
വീട്ടിലെ സര്‍വീസ് വയറില്‍ നിന്നാണ് വൈദ്യുതാഘാതമേറ്റതെന്നാണ് പൊലീസ് അനുമാനം. ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് ഷോക്കേല്‍ക്കാനുള്ള സാധ്യതയെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.